മെഗാ ക്വിസ് മേഖലാ തല വിജയികളെ പ്രഖ്യാപിച്ചു ബഹറിനില്‍ ഇന്ത്യന്‍ സ്കൂള്‍ ഇസാ ടൌണില്‍   വെച്ച് നടത്തിയ മത്സരത്തിലെ വിജയികള്‍..
ആറു ഗള്‍ഫ്‌ രാജ്യങ്ങളിലെ കാല്‍ ലക്ഷത്തോളം കുരുന്നുകള്‍ മാറ്റുരച്ച മലര്‍വാടി ജി.സി .സി. മെഗാ ക്വിസ്സിന്‍റെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്‍പതിനു ദമ്മാം,റിയാദ്, ജിദ്ദ, ദോഹ, മനാമ, സലാല, കുവൈറ്റ്‌, മസ്കറ്റ്, ദുബായ്, അബുദാബി, എന്നീ പത്ത് മേഘലകളിലായി 100 പരീക്ഷാ കേന്ദ്രങ്ങളില്‍ മത്സരത്തില്‍ പങ്കെടുത്ത്‌ മികച്ച പ്രകടനം കാഴ്ച വെച്ച തൊണ്ണൂറു കുട്ടികളുടെ ഫലപ്രഖ്യാപനമാണ് നടത്തിയത്‌ഓരോ   മേഖലായില്‍ നിന്നും കിഡ്സ്‌ സബ് ജൂനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ ആദ്യ മൂന്ന് റാങ്കു നേടിയവരുടെ പേരുകള്‍ ആണ്  പ്രഖ്യാപിച്ചത്‌ .. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് അടുത്തമാസം നടക്കുന്ന ഗ്രാന്‍റ്  ഫിനാലെയില്‍ പങ്കെടുക്കാനുള്ള യോഗ്യതയുണ്ടാവും. അതേ സമയം മൂന്നാം സ്ഥാനമുള്‍പ്പെടെ മേഘലാ തല വിജയികള്‍ സമ്മാനര്‍ഹാരായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു 

ദുബായില്‍ നടക്കുന്ന ഗ്രാന്‍റ് ഫിനാലെ  ക്വിസ് മാസ്റ്റര്‍ ഡോ. ജി. സ്‌. പ്രദീപ്‌ നേരിട്ടായിരിക്കും നിയന്ത്രിക്കുക. കഴിഞ്ഞ രണ്ടാഴ്ചയായി സജീവമായി നടന്നു വന്ന കേന്ദീകൃത മൂല്യ നിര്‍ണയങ്ങള്‍ക്കൊടുവിലാണ് ആദ്യ മൂന്ന് റാങ്കുകാരെ കണ്ടെത്തിയത്. കല, സാഹിത്യം, സംസ്കാരം, മതം,  പൊതു വിജ്ഞാനം തുടങ്ങി വിവിധ മേഘലകളിലായി മൊത്തം 30  ചോദ്യങ്ങളായിരുന്നു രണ്ടാം റൌണ്ടില്‍ ഉണ്ടായിരുന്നത്. 20  മത്സര ചോദ്യങ്ങള്‍ക്ക് പുറമെ 10 ടൈ ബ്രേകര്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ചോദ്യങ്ങള്‍    ക്രമീകരിച്ചത്.   മത്സരാര്‍ഥികള്‍ മികച്ച പ്രകടനമാണ് നടത്തിയിരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഒന്നാം ഘട്ടമായ ഓണ്‍ലൈന്‍ റജിസ്ട്രഷനില്‍ പങ്കെടുത്ത അര ലക്ഷം വരുന്ന  മത്സരാര്‍ഥികളില്‍ നിന്നാണ് രണ്ടാം ഘട്ട വിജയികളെ കണ്ടെത്തിയിരുന്നത്. സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി മലര്‍വാടി ഗള്‍ഫിലെ മുഴുവന്‍ കേന്ദ്രങ്ങളിലും ഒരേ സമയം ഒരുക്കിയ മെഗാ ക്വിസ് വന്‍ സ്വീകാര്യതയാണ് നേടിയത്. ഫൈനല്‍ വിജയികള്‍ക്ക് ഒരു ലക്ഷം രൂപവീതം മൊത്തം 15  ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് മലര്‍വാടി മെഗാ ക്വിസ് വിജയികള്‍ക്ക് നല്‍കുന്നത്. മത്സര വിജയികളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ www.malarvadionline.com വെബ് സൈറ്റില്‍ ലഭിക്കും.
ഇവിടെ ബഹറിനില്‍ ഇന്ത്യന്‍ സ്കൂള്‍ ഇസാ ടൌണില്‍   വെച്ച് നടത്തിയ മത്സരത്തിലെ വിജയികള്‍..ഒന്ന് രണ്ടു മൂന്നു സ്ഥാനക്രമത്തില്‍ 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 അഭിപ്രായ(ങ്ങള്‍):

ശാന്തിതീരം പറഞ്ഞു...

അഭിനന്ദനങ്ങള്‍...

രമേശ്‌ അരൂര്‍ പറഞ്ഞു...

കുട്ടികള്‍ക്കായുള്ള പുതിയ ബ്ലോഗിന് സ്വാഗതം ..തുടക്കത്തിലെ അക്ഷരത്തെറ്റ് തിരുത്തൂ .മേഘല അല്ല മേഖല എന്നെഴുതണം :)

രമേശ്‌ അരൂര്‍ പറഞ്ഞു...

അക്ഷരങ്ങള്‍ക്കും അല്പം കൂടി വലുപ്പം വേണം . കുട്ടി പ്രസിദ്ധീകരണങ്ങള്‍ക്കു അതാണു ശൈലി ..:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ